#Kafir Screenshot Case #Jithin Bhaskar #Vadakara Court #Kerala News
വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിത്തിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ഹർജിയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം കോടതി വ്യവസ്ഥകൾ ലംഘിച്ച് ജിത്തിൻ ഫേസ്ബുക്ക് വഴി അന്വേഷണ സംഘത്തെ വെല്ലുവിളിച്ചെന്നും നാട്ടിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.
ജിത്തിന്റെ ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യണമെന്നാണ് എസ്ഐടി ആവശ്യപ്പെടുന്നത്. ഹർജിയിലെ വാദങ്ങൾ ഇരുകക്ഷികളും കോടതിയിൽ നേരത്തെ പൂർത്തിയാക്കിയിരുന്നു.
അതേസമയം കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് കോഴിക്കോട് ജില്ല സെഷൻസ് കോടതി വിധി പറയും.
സാമൂഹിക മാധ്യമങ്ങളിൽ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നാണ് കേസിലെ പ്രധാന ആരോപണം. സംഭവത്തിൽ എസ്ഐടി വിശദമായ അന്വേഷണം നടത്തി വരികയാണ്.
ഇന്നത്തെ വിധിയോടെ കേസിലെ നിർണായക വഴിത്തിരിവുണ്ടാകാനാണ് സാധ്യത.
Content Highlight: Kafir Screenshot Case: Court to Deliver Verdict on Jithin Bhaskar Bail Cancellation Today
#Kafir Screenshot Case #Jithin Bhaskar #Vadakara Court #Kerala News

.jpeg)
.jpeg)
.jpeg)
.jpeg)





.jpeg)
.jpeg)





























